Books

Follows you (block)

Requested to follow you (accept | block)

Blocked (unblock)

AJAI P MANGATTU

AJAI P MANGATTU

has 5 followers and is following 4 people

I work through nights. I write and read. i live with wife and two children. reading one of the activities i have been doing regularly since my boyhood days. During my school years i read only detective fictions, and later switched to literary fictions and poetry.
  • KOZHIKODE, KL, India
  • member since March 16, 2008

Groups

  • Translations Discussion Group

Following

AJAI P MANGATTU’s last login was Wednesday, February 24, 2010.

Random books from my shelf

     
 
 
 

Public Notes

  • pramod kumar

    pramod kumar says

    ശാരദകുട്ടിയുടെ ലേഖനത്തിൽ കണ്ടിരുന്നു

    posted 1 year ago. ( send a note )
  • pramod kumar

    pramod kumar says

    ബൊളാന്യോയുടെ 'ദ സാവേജ്‌ ഡിറ്റക്ടീവ്സ്‌' വായിച്ചു കൊണ്ടിരിക്കുന്നു ...
    മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നിരുന്ന പ്രമോദ് ആറിന്റെ കഥകള്‍ സാര്‍ ശ്രദ്ധിച്ചിരുന്നുവോ ?
    'സംപുംസകരുടെ പത്ത് പടവുകള്‍', 'ഛേദാംശജീവിതം' ഇപ്പോള്‍ 'രതിമാതാവിന്റെ പുത്രന്‍' മറ്റും എഴുതിയിരിക്കുന്ന പ്രമോദ് ആര്‍ മനോരമ ന്യൂസിലെ പ്രമോദ് രാമനാണോ ? ആദ്യത്തെ രണ്ടും വായിച്ചിരുന്നു അതില്‍ 'സംപുംസകരുടെ പത്ത് പടവുകള്‍' ഹൃദയസ്പര്‍ശിയായ , ഗൃഹാതുരത്വമുണര്‍ത്തുന്ന സ്വവര്‍ഗ്ഗരതിക്കാരന്റെ കഥയാണ്. ഒരു പുതുമയുളളതായി തോന്നി.

    എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ? എന്താണ് വായിക്കുന്നത് ?

    posted 1 year ago. ( send a note )
  • pramod kumar

    pramod kumar says

    സാര്‍
    എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ? വായന വളരെ കുറവാണ് . സുധീര്‍ കക്കറുടെ ഗാന്ധിജിയും മീരയും വായിക്കൂന്നു. ഇപ്പോള്‍ എന്താണ് വായിക്കുന്നത് ? പരിഭാഷ എവിടം വരെയെത്തി ? ആനുകാലികങ്ങളില്‍ പുതിയതായി എന്തെങ്കിലും വന്നിരുന്നുവോ ?

    posted 2 years ago. ( send a note )
  • Jay

    Jay says

    hi,
    enjoyed reading (peeking into!) your debate with pramod. I am jayasankar. I think I have read your essays, though I don't remember to frankly tell what i thought :-). Great to see malayali pop. in shelfari increasing.

    posted 2 years ago. ( send a note )
  • Rise

    Rise says

    Hi, AJAI. You are cordially invited to join the “Roberto Bolaño” group. There’s no initiation ceremony.

    http://www.shelfari.com/groups/45409/about

    Thanks.

    posted 2 years ago. ( send a note )
  • pramod kumar

    pramod kumar says

    can go out and discover the real books if you continue to sharpen your sensibilities ...

    It is always a challenge to find out good stuff and even more challenging is to write about them...

    വളരെ അര്‍ത്ഥവത്തായ നിരീക്ഷണം .
    വായനയുമായി ബന്ധപ്പെട്ട് എന്നെ കുഴക്കിയിരുന്ന മറ്റൊരു പ്രശ്നം, വായന സ്വയം നവീകരിക്കുന്ന ഒരു പ്രക്രീയയാണ് എന്നാണ് പൊതുവേയുള്ള എന്റെ ഒരു വിശ്വാസം. എന്നാല്‍ ഇത് എത്രത്തോളം സംഭവിക്കുന്നുണ്ട് ? നമ്മുടെ പൊതു സമൂഹത്തിലെ ബുദ്ധിജീവികളുടേയും സാംസ്കാരിക നായകരുടേയും (എന്റേയും) നിലപാടുകള്‍ കാണുമ്പോള്‍ വായന സ്വയം നവീകരിക്കുന്നതിന് പകരം അവരെയെല്ലാം അധ:പതിപ്പിക്കുകയാണോ ചെയ്തതെന്നു തോന്നും. സാംസ്കാരികമായ ഉയര്‍ന്നതലം ഒരാള്‍ക്ക് ജന്മനാ കിട്ടുന്ന വാസനകളല്ലെ , വായന പോലുള്ള പ്രയ്തനത്തിലൂടെ നമുക്കതിനു സാധിക്കുമോ ?. വായനയോ ജീവിതത്തിന്റെ മൂല്യങ്ങളേയോ കുറിച്ചോ തീര്‍ത്തും ബോധമില്ലാത്ത സാധരണക്കരനില്‍ എന്നാല്‍ സാംസ്കാരികമായി ഉയര്‍ന്നതലത്തില്‍ നില്‍ക്കുന്നത് പലപ്പോഴും നമുക്ക് കാണാനുവാന്‍ കഴിയും ചെയ്യുമ്പോള്‍ ....അപ്പോഴെല്ലാം ഞാന്‍ കരുതുന്നത് വായന സാംസ്കാരിക പ്രവര്‍ത്തനമല്ല മറിച്ച അതൊരു വിനോദ ഉപാധി മാത്രമാണെന്ന്.

    posted 2 years ago. ( send a note )
  • pramod kumar

    pramod kumar says

    എനിക്ക് എന്നുമുണ്ടായിരുന്ന ഒരു സംശയമാണ് ബഷീറാണോ മലയാളത്തിലെ എക്കാലത്തേയും വലിയ എഴുത്തുകാരന്‍ എന്നത് ? ബഷീറിന്റെ വലിയ ആരാധകരും ചില വിമര്‍ശകരും കൂടി എന്നെ എപ്പോഴും കുഴക്കിയിരുന്നു.സാധാരണയുള്ള ഒരു പ്രശ്നം ഒരാള്‍ ഒരു കൃതി നല്ലത്തെന്നു പറഞ്ഞാല്‍ (അംഗീകൃത നിരൂപകന്‍) അത് കൂടുതല്‍ വായിക്കപ്പെടുകയും അതൊരു മികച്ച കൃതിയായി മാറുകയും ചെയ്യുന്നു. ഞാന്‍ ഈ അടുത്തു മാത്രമാണ് കോവിലന്റെ തോറ്റങ്ങള്‍ വായിച്ചത്. ബഷീറിനോ എം ടി യ്ക്കോ വിജയനോ ലഭിക്കുന്ന പരിഗണ ഒരിക്കലും അദ്ദേഹത്തിന് കിട്ടിയിട്ടില്ലെന്നു തോന്നുന്നു. എന്തിന് മുകുന്ദനോ കുഞ്ഞബ്ദുള്ളയ്ക്കോ കിട്ടിയ ആരാധകര്‍ പോലും ലഭിച്ചില്ല. എന്റെ തലമുറയില്‍ പെട്ടവര്‍ക്ക് വി പി ശിവകുമാര്‍ എന്ന കഥാകാരനേ അത്ര പരിചയമില്ല (ശിവകുമാര്‍ മികച്ച കഥാകാരനാണെന്ന് മുതിര്‍ന്ന ഒരു സുഹൃത്ത് പറയുന്നതു വരെ അദ്ദേഹത്തെ കുറിച്ച് എനിക്കറിയില്ലായിരുന്നു ) അതു പോലെ എത്ര പേരെ ഇത്തരം ആരാധകവൃന്ദം തമസ്കരിച്ചു കാണും. സാറിനെ പോലെയുള്ള നിരൂപകരുടെ എഴുത്തുകളാണ് ഇത്തരം ഒളിപ്പിക്കപ്പെട്ടുപോയ രത്നങ്ങളെ ഖനനം ചെയ്തു പുറത്തു കൊണ്ടു വരുന്നതും എന്നെ പോലെയുള്ള സാധരണ വായനക്കാര്‍ക്ക് കാട്ടിത്തരുന്നതും.എന്നെ പോലെയുള്ള സാധരണ വായനക്കാരന്റെ ഏറ്റവും വലിയ പ്രശ്നം മികച്ച കൃതി കണ്ടെത്തുക അതു വായിക്കാന്‍ സമയം കണ്ടെത്തുക അതിനെ മനനം ചെയ്തു പുതിയ വന്‍‌കരയില്‍ എത്തുവാനുള്ള സര്‍ഗാത്മക്തയില്ലാതെ പോവുക തുടങ്ങിയ പ്രശ്നങ്ങളാണ് അവര്‍ക്കാണല്ലോ നിരൂപകരുടെ ആവിശ്യം തന്നെ. അയാള്‍ നമ്മളെ കരയില്‍ നിന്നും നീന്താന്‍ പടിപ്പിക്കുന്നു.

    ലേഖനം ഏതിലാണ് പ്രസിദ്ധികരിച്ചത് എന്നു പറഞ്ഞില്ല.

    posted 2 years ago. ( send a note )
  • pramod kumar

    pramod kumar says

    സാറിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റൂട്ടിന്റെ അവാര്‍ഡ് ലഭിച്ച 'ശിങ്കിടിമുങ്കന്‍: ഭക്തിയുടെ നര്‍മരസം' എന്ന ലേഖനം ഏതിലാണ് പ്രസിദ്ധികരിച്ചത് ? വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള പഠനമാണോ ? . എനിക്ക് ബഷീറിന്റെ കഥകളോടു തോന്നിയത്, അത് പലപ്പോഴും മുല്ലാനസുറുദ്ദീന്‍ കഥകള്‍പോലെയുള്ള ഒരു വികാരം എന്നില്‍ ജനിപ്പിക്കുന്നില്ലേ എന്നാണ്.

    posted 2 years ago. ( send a note )
  • umar trivandrum

    umar trivandrum says

    http://www.loc.gov/acq/ovop/delhi/salrp/paulzacharia.html

    posted 2 years ago. ( send a note )
  • pramod kumar

    pramod kumar says

    സാര്‍
    ഖസന്‍ കനഫാനിയുടെ 'Men in the sun and other stories' യുടെ പരിഭാഷയണ് വായിച്ചത്. ഒരു വി. ആര്‍ സന്തോഷ് പരിഭാഷപ്പെടുത്തിയത്. കൊള്ളാവുന്ന വിവര്‍ത്തനം , 'പൊരിവെയിലിലെ മനുഷ്യര്‍' . അതില്‍ കനഫാനിയുടെ മറ്റുകഥകളൊന്നുമില്ല. മാതൃഭൂമി ആഴച്ചപതിപ്പിലെ ഏതു ലക്കത്തിലാണ് സാറിന്റെ ലേഖനം വന്നിരുന്നത് ? Night ന്റെ വിവര്‍ത്തനം കഴിഞ്ഞുവോ ? എപ്പോള്‍ പ്രസിദ്ധികരിക്കും ?
    പുതിയ വായനകള്‍ ഏതൊക്കെയാണ് ? മരിയ അംപാരോ എസ്കാന്‍ഡയുടെ ഗോണ്‍സാലസിന്റെ മകള്‍ വായിച്ചുകൊണ്ടിരിക്കുന്നു. എസ്കാന്‍ഡയുടെ നോവലിനെ കുറിച്ചുള്ള അഭിപ്രായമെന്താണ് ?

    posted 2 years ago. ( send a note )
  • pramod kumar

    pramod kumar says

    സെഞ്ഞോര്‍ ഷുസേയുടെ ആത്മസപര്യയായ അന്വേഷണം, രാവണ്‍കോട്ട പോലത്തെ സെട്രല്‍ റജിസ്ട്രിയും സെമിത്തേരിയും , തിരതല്ലിവരുന്ന വാക് പ്രളയം (ചിഹ്നങ്ങളുടേയും പാരഗ്രാഫുകളുടേയും അലങ്കാരമില്ലാതെ തന്നെ സം‌വേദനം സാധ്യമാക്കുന്ന ) സരമാഗു നമ്മളെ അത്ഭുതപ്പെടുത്തും തീര്‍ച്ച.

    posted 2 years ago. ( send a note )
  • pramod kumar

    pramod kumar says

    സാര്‍

    All the Names വായിച്ചു കഴിയാറായി. വായിക്കുവാന്‍ പ്രേരിപ്പിച്ചതിന് ഒരുപാടു നന്ദി.

    സെഞ്ഞോര്‍ ഷുസേ (Senhor José , ഉച്ചാരണം അങ്ങനെതന്നെയല്ലേ ?) യ്ക്ക് 'Book of disquite' ലെ ബര്‍നാഡൊ സൊയെറസു (Bernardo Soares , ഉച്ചാരണം അങ്ങനെതന്നെയല്ലേ ?) മായി വല്ലാത്ത ആത്മബന്ധമുള്ളതു പോലെ തോന്നി. ഞാന്‍ വായിച്ചത്
    Margaret Jull Costa പരിഭാഷപ്പെടുത്തിയ 'Book Of Disquiet' ആണ്, രണ്ടും ഒരാള്‍ തന്നെ പരിഭാഷപ്പെടുത്തിയതുകൊണ്ടാണോ എന്നറിയില്ല. രണ്ടു പേരും അനുഭവിക്കുന്ന വിരസമായ രാവുകള്‍, രണ്ടു പേരും രാത്രിയെഴുതുന്ന കുറിപ്പുകള്‍, രണ്ടു പേരും അനുഭവിക്കുന്ന ഏകാന്തത അങ്ങനെ അവര്‍ തമ്മിലൊരുപാടു സാമ്യതയുള്ളതായി തോന്നി.

    സെഞ്ഞോര്‍ ഷുസേയുടെ

    posted 2 years ago. ( send a note )
  • pramod kumar

    pramod kumar says

    സാര്‍ Padabhetham ത്തിന്റെ അഡ്രസ് അയച്ചു തരാമോ?
    പിന്നെ 'മരണ വിദ്യാലയം' ? എന്ന കഥയെ കുറിച്ച്. 'കൊമാല' , 'ബ്ലഡി മേരി' തുടങ്ങിയവയുടെ ഒരു തുടര്‍ച്ചപോലെയാണെന്നാണ് (സാമൂഹ്യ പ്രസക്തിയുള്ള പത്രത്തില്‍ വായിക്കുന്ന വാര്‍ത്തയെ, അടിസ്ഥനപ്പെടുത്തി എഴുതുന്നത്, അതില്‍ കലാകാരന്റെ ഉള്ളില്‍ തളംകെട്ടി, ഒഴിയാബാധപോലെ ആവുമ്പോള്‍ എഴുതുന്ന എഴുത്തിന്റെ ശക്തിയില്ലന്ന്) 'അവരുടെ' അഭിപ്രായം. രണ്ടാമതു വായിച്ചപ്പോള്‍ എനിക്കും അത്തരമൊരു സംശയം തോന്നി.

    posted 2 years ago. ( send a note )
  • pramod kumar

    pramod kumar says

    പുതിയ വായന ഏതൊക്കെയാണ് ?
    ലൈബ്രറിയില്‍ നിന്നും 'All the names' എടുത്തിട്ടുണ്ട് , വായിച്ചു തുടങ്ങിയിട്ടില്ല. sir, ബ്ലോഗ്ഗില്‍ എഴുതാറുണ്ടോ ? എഴുതുകയാണെങ്കില്‍ എന്നെ പോലെയുള്ളവര്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കും. വേറെ വിശേഷങ്ങള്‍ എന്തൊക്കെ ?

    posted 2 years ago. ( send a note )
  • pramod kumar

    pramod kumar says

    സാറിനെ പരിചയപ്പെടുവാന്‍ കഴിഞ്ഞതു തന്നെ ഭാഗ്യമെന്നു കരുതുന്നു, കാണുവാന്‍ കഴിഞ്ഞാല്‍ രക്തത്തിന്റെ ആഴങ്ങളില്‍ ഒട്ടോഗ്രഫ് ചെയ്യിക്കയുമാവാം. അടുത്തെങ്ങാനും സാറിന്റെ ലേഖനമോ പുതിയ പുസ്തകമോ വരുന്നുണ്ടോ ? സാറിന്റെ ഏതെല്ലാം പുസ്തങ്ങള്‍ publish ചെയ്തിട്ടുണ്ട് ?
    മലയാളത്തിലെ സമകാലിക എഴുത്തില്‍ ശ്രദ്ധേയരായവര്‍ ആരൊക്കെയാണ് ? സാറിന്റെ അഭിപ്രായത്തില്‍ മലയാളത്തിലെ മികച്ച 10 പുസ്തകങ്ങള്‍ ഏതൊക്കെയാണ് ? ബുദ്ധിമുട്ടാവില്ലെങ്കില്‍
    http://www.shelfari.com/groups/22337/discussions/40699/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%A4%E0%B5%8D
    അഭിപ്രായം രേഖപ്പെടുത്തുക.

    posted 2 years ago. ( send a note )
  • pramod kumar

    pramod kumar says

    ഞാന്‍ ആലുവയിലാണ് (എറണാകുളം) താമസിക്കുന്നത്. കളമശ്ശേരിയിലെ Apollo Tyres ലാണ് work ചെയ്യുന്നത്.
    Pessoa യുടെ അശാന്തയുടെ പുസ്തകത്തെ പിന്തുടര്‍ന്നാണ് സാറിനെ കണ്ടെത്താന്‍ കഴിഞ്ഞാത്. കഴിഞ്ഞ കുറെ നാളുകള്‍ക്കു ശേഷമാണ് ആനുകാലികങ്ങളില്‍ സാറിന്റെ ലേഖനം കണ്ടത് , കാരശ്ശേരിയുടെ പുസ്തകത്തെ കുറിച്ചും, ആയിരത്തൊന്നു രാവുകളെ കുറിച്ചും. ആയിരത്തൊന്നു രാവ് വാങ്ങിവച്ചിട്ടുണ്ട് പക്ഷേ, ഇതു വരെ വായിക്കാന്‍ തുടങ്ങിയിട്ടില്ല . എന്റെ english poor ആയതിനാല്‍ ഞാന്‍ വായിക്കുന്നതില്‍ മിക്കതും മലയാള വിവര്‍ത്തനങ്ങളാണ് (ഗതികേട് ?).

    mishima യുടെ confessions of a mask ആണ് അടുത്ത് വായിച്ചതില്‍ ഇഷ്ടപ്പെട്ടത്, അതിനെ കുറിച്ച് സാറെഴുതിയിട്ടുണ്ടെന്നു തോന്നുന്നു. bolano യുടെ savage detectives , 2066 എങ്ങനെയുണ്ട് ? അതിനെ കുറിച്ച് വളരെ അധികം കേള്‍ക്കുന്നു . സാധാരണ വായനക്കാരനു മനസ്സിലാക്കാന്‍ കഴിയുന്നതാണോ ?

    posted 2 years ago. ( send a note )
  • pramod kumar

    pramod kumar says

    സാര്‍,
    താങ്കളുടെ 'രക്തത്തിന്റെ ആഴങ്ങളില്‍' ഞാന്‍ വായിച്ചിട്ടുണ്ട് . മലയാളത്തില്‍ ഞാന്‍ വളരെ വിലമതിക്കുന്ന നിരുപകനാണ് താങ്ങള്‍ .

    posted 2 years ago. ( send a note )
  • Clara Z

    Clara Z says

    Well, this book is a novel and talk about Nietzsche and Breuer... It's a wonderful story, you realy should read it... Search about the story on the web... it's a very famous book!

    posted 2 years ago. ( send a note )
  • AAR

    AAR says

    yeah totally recommended , its Extra great I mean his novel ;p its like watching a movie ..

    well I plan 2 buy another one soon ^_^

    posted 3 years ago. ( send a note )